സ്വാർത്ഥൻ

തന്നിലേയ്ക്കു മാത്രം ഉറ്റുനോക്കുന്നവൻ, തൻ പോരായ്മകൾ അറിയാത്തവൻ .

നേരിന്റെ വഴികൾ മറക്കുന്നവൻ, നേർപാതി തൻ നെടുവീർപ്പുകൾ അറിയാത്തവൻ .

ജീവിതവീഥിയിൽ തനിച്ചാക്കുന്നവൻ, ജീവനെ തന്നെയും ഉന്മൂലനം ചെയ്യുന്നവൻ .

പുതുകാമനകൾ തേടിപോകുന്നവൻ, പഴയതിൻ പുണ്യം ത്യജിക്കുന്നവൻ .

ശരികൾ സ്വയം നിർവചിക്കുന്നവൻ, ശരിയോളം പോന്ന തെറ്റുകൾ കാണാത്തവൻ .

നിഷ്കളങ്കതകളെ പോലും കരുവാക്കുന്നവൻ , നിഷ്കരുണം ബന്ധങ്ങളെ അറുത്തുമാറ്റുന്നവൻ .

ഹേ മനുഷ്യാ നീ ആണ് സ്വാർത്ഥൻ !

Leave a comment