പലപ്പോഴായി , പല കാലങ്ങളായി കേട്ടു വരുന്നത് ! എന്റെ പ്രിയപ്പെട്ട സുഹൃത്ത് കഴിഞ്ഞ ദിവസവും പറഞ്ഞു ജീവിതത്തിൽ emotional detachment കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെ പറ്റി. എളുപ്പം സാധിക്കുന്ന ഒന്നല്ലത്, എല്ലാ ബന്ധങ്ങളിലും ഒരുപക്ഷേ സാധ്യം ആയെന്നും വരില്ല.
പ്രിയപ്പെട്ട എല്ലാവരെയും നെഞ്ചോടു അടുക്കിപ്പിടിച്ചു നിർത്തുമ്പോൾ , അവരുടെ ഇഷ്ടനിഷ്ടങ്ങൾ തന്റേത് കൂടി ആണെന്ന് പറയുമ്പോൾ എന്നെങ്കിലും ഒരിക്കൽ അത് നഷ്ടമാകുന്ന അല്ലെങ്കിൽ നിഷേധിക്കപ്പെടുന്ന അവസ്ഥ ആലോചിട്ടുണ്ടോ ? അത് പ്രകൃതി തീരുമാനമോ മനുഷ്യനിർമിതിയോ ആകാം . നിങ്ങളുടെ പ്രിയപ്പെട്ടവരിൽ അങ്ങനെ മനസ്സ് മരവിച്ചു പോയവർ ഉണ്ടെങ്കിൽ അവർക്കായി കണ്ണും കാതും തുറന്നു വെയ്ക്കാം , ചേർത്ത് നിർത്തി ആശ്വസിപ്പിക്കാം , നിനക്ക് ഞാൻ ഉണ്ടെന്നു പറയാം , തളർന്നു വീഴുമ്പോൾ കൈത്താങ്ങ് ആകാം ; ഒരല്പം വൈകാരിക അകൽച്ച പാലിക്കണമെന്ന് മാത്രം . അല്ലെങ്കിൽ അവരുടെ അവസ്ഥാന്തരങ്ങൾ നിങ്ങളെ അർബുദം പോലെ കാർന്നു തിന്നും , ബന്ധങ്ങൾ ബന്ധനങ്ങൾ ആകും.