ധർമപത്നികൾ

വിവാഹം കഴിഞ്ഞ് വർഷങ്ങൾക്കു ഇപ്പുറം പങ്കാളിക്ക് ഞാൻ ആരായിരുന്നു എന്ന് ചിന്തിക്കേണ്ടിവരുക , എന്തൊരു നിസ്സഹായമായ അവസ്ഥ ആണത്.

ഭർത്താവെന്ന അച്ചുതണ്ടിനു ചുറ്റും സദാ ഭ്രമണം ചെയ്തുകൊണ്ടിരുന്നവൾ , കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭർത്താവിന്റെ ഉദ്യോഗത്തിനും ഒരുപടി താഴെ മാത്രം സ്വന്തം ഇഷ്ട-അനിഷ്ടങ്ങൾക്ക് ഇടം കൊടുത്തിരുന്നവൾ , കുട്ടികൾ പറക്കമുറ്റിയിട്ടുവേണം തനിക്കും ഭർത്താവിനും ഒരുമിച്ചു യാത്ര ചെയ്യാൻ എന്ന് കരുതിയിരുന്നവൾ , സുഹൃത്ത്‌കളോടൊപ്പം ഉള്ള സായാഹ്നങ്ങൾ ഭർത്താവിന്റെ ചൂടുചായക്ക് വേണ്ടി മാറ്റിവെച്ചിരുന്നവൾ, അനുവാദം ചോദിക്കലുകൾ ദിനചര്യ ആക്കിയിരുന്നവൾ . അവളാണ് അവൾ മാത്രമാണ് ധർമപത്നി എന്ന് ഏതോ ഒരു മഹാൻ പണ്ടേക്കുപണ്ടേ കുലസ്ത്രീകളുടെ മാനിഫെസ്റ്റോയിൽ എഴുതി വെച്ചിട്ടുണ്ടത്രേ.

വർഷങ്ങളുടെ സേവനങ്ങൾക്ക് ശേഷം ധർമപത്നികൾ കറിവേപ്പിലകൾ ആയി പടിയിറക്കപ്പെടുമ്പോൾ ആ അനീതിക്കു നേരെ വിരൽ ചൂണ്ടാൻ, അവൾക്കൊപ്പം എന്ന് പറയാൻ എന്തേ ആരും ഇല്ലാത്തത്?

കാര്യേഷു ദാസി കർനേഷു മന്ത്രി ഭോജേഷു മാതാ രൂപേഷു ലക്ഷ്മി ശയനേഷു രംഭ ക്ഷമയേഷു ധരിത്രി ശത് ധർമ യുക്ത കുലധർമപത്നി 🙏

Leave a comment