ഏറുമാടങ്ങൾ

ഏറുമാടങ്ങൾ പലതരം ഉണ്ട്;

തന്നിലേയ്ക്ക് മാത്രം ചുരുങ്ങി പോകുന്നവരുടെ, തന്നിഷ്ടത്തിന്റെ ഏറുമാടങ്ങൾ.

അഹന്തകളുടെ,ആത്മപ്രശംസകളുടെ, അസഹിഷ്ണുതകളുടെ,അസൂയകളുടെ ഏറുമാടങ്ങൾ.

ദോഷൈകദൃക്കുകളുടെ,ദുരയുടെ, ഒളിഞ്ഞുനോട്ടങ്ങളുടെയും, ഒറ്റുകാരുടെയും ഏറുമാടങ്ങൾ.

എന്നാൽ ചുരുക്കം ചിലതുണ്ട് ;

ആർക്കു വേണമെങ്കിലും, എപ്പോൾ വേണമെങ്കിലും കയറിച്ചെല്ലാവുന്ന കരുതലിന്റെയും, സമർപ്പണത്തിന്റെയും, ഏറുമാടങ്ങൾ.

അതിരുകൾ ഇല്ലാത്ത ദൂരകാഴ്ചകളുടെയും, സത്യാന്വേഷണങ്ങളുടെയും ഏറുമാടങ്ങൾ.

Leave a comment