രംഗബോധം ഇല്ലാത്ത കോമാളി

ആവർത്തന വിരസത കൊണ്ടു ക്ളീഷേ ആയ ഒരു പദ പ്രയോഗം. പ്രിയപ്പെട്ടവരുടെ മരണത്തെ കുറിച്ചു പറയുമ്പോൾ പലപ്പോഴും അതിലും മികച്ചതൊന്നു കിട്ടാനില്ല താനും.

കാഴ്ചക്കാരിൽ ചിരി പടർത്തുന്നതിനു പകരം മരവിപ്പ് പടർത്തുന്നവൻ , ആസ്വാദനപാരമ്യത്തിൽ വിഭ്രാന്തിയുടെ വക്കിലെത്തിക്കുന്നവൻ. നീയെങ്ങനെ ഒരു മികച്ച കോമാളി ആകും ?

ജീവിതത്തിന്റെ നശ്വരതയെ ഓർമിപ്പിച്ച, കാഴ്ചപ്പാടുകൾ മാറ്റിമറിച്ച, നൊമ്പരങ്ങൾ അവശേഷിപ്പിച്ച, മുൻഗണനകൾ പുതുക്കാൻ ഓർമിപ്പിച്ച, സൃഷ്ടാവിനോടുപോലും കലഹിക്കാൻ തോന്നിപ്പിച്ച എത്രയോ മരണങ്ങൾ !

പലപ്പോഴും തോന്നിയിട്ടുണ്ട് ; മരണം ഇല്ലാതെ ആക്കുന്നത് ഒരു ജീവിതം അല്ല, പല ജീവിതങ്ങൾ ആണെന്ന്. മരിച്ചവർ ആഘോഷത്തോടെ യാത്രയാക്കപ്പെടുമ്പോൾ മരണാനന്തര ജീവിതങ്ങൾ ഭൂമിയിൽ ബാക്കിയാവുന്നു.

Leave a comment