അസ്ഥികൾ പൂക്കുമ്പോൾ

ഇത് പ്രണയത്തിന്റെ വസന്തകാലം.

പ്രണയത്തിൽ തെന്നി വീഴാനും, പ്രണയത്തിൽ നിന്ന് പുറത്തു കടക്കാനും പ്രകാശ വേഗതയോടു മത്സരിക്കുന്ന കാലം.

“നിന്നിലുപരിയായില്ലതൊന്നും മണ്ണിലെനിക്കെന്റെ ജീവിതത്തിൽ” എന്ന് പാടിയ കവി ഈ ഭൂമിയിലേ ജീവിച്ചിരുന്നില്ല എന്ന് തോന്നിപോകുന്ന കാലം.

ആസിഡുകളിലൂടെയും, കഷായങ്ങളിലൂടേയും ‘അസ്ഥിക്കു പിടിച്ച പ്രണയം’ ആഘോഷമാക്കുന്ന യുവത്വത്തിന്റെ കാലം.

പ്രണയ തീക്ഷ്ണതയിൽ അസ്ഥികൾ പൂത്തു കനൽപ്പൂക്കൾ വിരിയുകയും, നീർമാതളങ്ങൾ പൊഴിയുകയും ചെയ്യുന്നു.

Leave a comment