“വാളയാർ എത്താറായി, എല്ലാവരും mask ഇട്ട് ready ആയിക്കൊള്ളൂ “, ബ്രേക്കിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ഞാനും ready ആയി. അതിരാവിലെ ബാംഗ്ലൂരിൽ നിന്നും start ചെയ്തത് കൊണ്ട് സമയം രാവിലെ പത്ത് കഴിഞ്ഞതേ ഉള്ളൂ. ഭാഗ്യം, ചെക്ക്പോസ്റ്റിൽ വണ്ടികളുടെ നീണ്ട നിര കാണുന്നില്ല. വഴിയോരത്ത് നിന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ കൈ കാണിച്ചു വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. Sir, ഇത് ചോദിക്കാൻ എന്തെ ഇത്ര താമസിച്ചതെന്ന മുഖഭാവത്തിൽ ഞാൻ ഭവ്യതയോടെ കാർ ഒതുക്കിയതും ഒരു കെട്ട് കടലാസും കൊണ്ട് Ashish ചാടി ഇറങ്ങി police ഔട്ട്പോസ്റ്റിലേയ്ക്ക് ഓടിയതും ഒരുമിച്ചായിരുന്നു. “Sir, ഇത് RTPCR, ഇത് വാക്‌സിനേഷൻ.. ഇതിൽ ഏതു വേണം ” എന്ന ചോദ്യവും, കൂടെ രണ്ടു മൂന്നു പേപ്പേഴ്സ് താഴെ ഇടലും എല്ലാം കൂടെ ഒരു പ്രകടനം. ഈ മനുഷ്യൻ ഇനി കുട്ടികളുടെ assignments sheets ആണോ ദൈവമേ കൊണ്ടുപോയത് എന്ന ആലോചിച്ചു ഇരുന്ന ഞാൻ “Why Appa is so clumsy ” എന്ന മോളുടെ ചോദ്യം കേട്ടു ചിരി അടക്കാൻ പാടുപെട്ടു. നിയമം പാലിക്കാൻ വെമ്പൽ കൊള്ളുന്ന ഒരു പൗരന്റെ മനോനില മനസിലാക്കിയതുപോലെ എല്ലാവരും test എടുത്തിട്ടുണ്ടല്ലോ എന്ന ചോദ്യവും, yes sir എന്ന മറുപടിയും, എന്നാൽ ശരി പൊയ്ക്കോളൂ എന്ന് പോലീസും എല്ലാം കൂടി ആകെ വെറും 2 mnts. വേഗം വണ്ടി വിട്ടോളൂ എന്ന് പറഞ്ഞു Ashish കയറിയതും നിർത്തിയ അതേ ഭവ്യതയോടു കൂടി ഞാൻ വണ്ടി start ചെയ്തു.
അനുബന്ധം : അമ്മയുടെയും മോളുടെയും ഒഴിച്ച് ബാക്കി ഞങ്ങൾ മൂന്നുപേരുടെയും rtpcr test results കൈവശം ഉണ്ടായിരുന്നു.