നഷ്ട പ്രണയം

പ്രണയം ഒരു മരീചിക… അറിയുന്നു ഞാൻ എങ്കിലും,അതിൻ വീഥിയിൽ മായക്കാഴ്ചകൾ തേടുന്നു.

പ്രണയം ഒരു പ്രഹേളിക… അറിയുന്നു ഞാൻ എങ്കിലും,അതിൻ പൊരുൾ തേടി ഏകയായി അലയുന്നു.

പ്രണയം ഒരു തീനോവ്… അറിയുന്നു ഞാൻ എങ്കിലും,അതിൻ ജ്വാലകളിൽ മെഴുകുപോൽ ഉരുകുന്നു.

പ്രണയം ഒരു വഞ്ചന… അറിയുന്നു ഞാൻ എങ്കിലും,നിനവുകളിൽ നിശബ്ദയായി കേഴുന്നു.

Leave a comment