കരിയിലക്കിളികൾ

ഗ്രൂപ്പിസം ആണ് ഇവരുടെ പ്രധാന ഐഡന്റിറ്റി എങ്കിലും കൂടുതൽ അറിയപ്പെടുന്നത് ശബ്ദ കോലാഹലത്തിന്റെ വക്താക്കൾ ആയി ആണ്.

എന്റെ വീട്ടിലും രണ്ടു കരിയിലക്കിളികൾ ചേക്കേറിയിട്ടുണ്ട്. പ്രഭാതം മുതൽ പ്രദോഷം വരെ ഒരേ ബഹളം. അതിപ്പോൾ മുറ്റത്തു കൂടി പോയ പൂച്ച ആണോ, അപ്പുറത്തെ പ്ലാവിലെ ചക്ക ആണോ അതോ ഉച്ചക്കത്തെ കറിയിലെ തേങ്ങ ആണോ കാരണം എന്ന് വേർതിരിച്ചു അറിയാൻ കഴിയാത്ത അവസ്ഥ. കോലാഹലമേടിന്റെയും പ്രീ പ്രൈമറി സ്കൂളിന്റെയും സമ്മിശ്ര സമ്മേളനം.

സൈലന്റ് വാലിയുടെ കാവൽ മാലാഖകൾ ആയ ചിലർക്കൊക്കെ അലോസരം ഉണ്ടാക്കുന്നുണ്ടെങ്കിലും, ഇവർ ഇങ്ങനെ ഇരുന്ന് കത്തിക്കയറുന്നത് കാണാൻ തന്നെ ബഹുരസം ; സ്വരലയങ്ങളുടെ ഒരു ജുഗൽബന്ദി.

Leave a comment