പുനർജന്മങ്ങൾ

നമ്മൾ ഓരോരുത്തരും പുനർജന്മങ്ങൾ ആണെങ്കിൽ എന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ? ജീവിച്ചു കൊതി തീരാതെ വീണ്ടും വീണ്ടും ജനിക്കുന്നവർ, ജന്മജന്മാന്തരങ്ങളായി മോക്ഷം തേടി അലയുന്നവർ. എത്ര സർഗ്ഗാത്മകമായ സങ്കൽപം !

ഭാരതീയർക്കു പുനർജന്മത്തിനോട് ഒരു ‘മുജന്മബന്ധം’ ഉള്ളതുകൊണ്ട് ഇടക്കിടെ കഥകളായും കവിതകളായും സിനിമകളായും അത് നമ്മളെ തേടിവരാറുണ്ട്. അങ്ങനെ പണ്ടേ മനസ്സിൽ കൂട് കെട്ടിയത് ആണെങ്കിലും ഈയിടെ ഒരു കഥയിലൂടെ ആണ് വീണ്ടും പുനർജ്ജന്മം എന്ന വാക്ക് എന്റെ മനസ്സിൽ ചേക്കേറിയത്.

മുജന്മത്തിൽ ഞാൻ ആര് ആയിരുന്നു എന്ന് ആലോചിച്ചു കണ്ടുപിടിക്കാൻ ഒരു ശ്രമം നടത്തിയപ്പോൾ പല പല സാധ്യതകളും മനസ്സിൽ തെളിഞ്ഞെങ്കിലും ഒന്നിലും അങ്ങ് തീർപ്പു കല്പിക്കാൻ പറ്റിയില്ല.

എന്റെ നല്ല പാതി പക്ഷേ ആര് ആയിരുന്നു എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. ഒന്നുകിൽ ഒരു വാസ്തുശില്പി അല്ലെങ്കിൽ കുറഞ്ഞപക്ഷം ഒരു പൊതുമരാമത്തു കരാറുകാരൻ എങ്കിലും ആയിരുന്നിരിക്കണം. കഴിഞ്ഞ ജന്മത്തിൽ ചെയ്തു തീർക്കാൻ പറ്റാതെ പോയ, പകുതി വഴിക്ക് നിന്നുപോയ പദ്ധതികൾ ‘ renovation ‘ എന്ന ചെല്ലപ്പേരിട്ടു തുടർന്നു കൊണ്ടേ ഇരിക്കുന്നു.

Leave a comment