മഴക്കാറുകൾ പെയ്തൊഴിഞ്ഞു ; മാനം തെളിഞ്ഞെങ്കിലും മനസ്സിലെ ചാറ്റൽ മഴകൾ ബാക്കി. ഇനി വരുന്നത് വസന്തമോ അതോ ശിശിരമോ എന്ന് അറിയില്ലെങ്കിലും ഒന്ന് ഉറപ്പ്. കാലം മായ്ക്കാത്ത മുറിവുകളോ വിളക്കി ചേർക്കാൻ പറ്റാത്ത കണ്ണികളോ ഇല്ല. വേണ്ടത് ഒരൽപ്പം കരുതൽ, ഒരൽപ്പം സഹാനുഭൂതി പിന്നെ ഞാൻ അല്ല നമ്മളാണ് സത്യം എന്ന തിരിച്ചറിവും.