‘Shakespearean’ Thoughts
“All the world’s a stage,All the men and women merely players ;” Some play masterminds while some play ignorant fools. Some are like super glues while some are clueless. Some are infallible while some are mere puppets ; “Sans eyes, sans ears,sans tongues, sans everything.”
Matured Thoughts…
Dont expect the world to be fair to you, Dont wallow in self pity, Don’t allow yourself to be burdened with other’s expectations, Look ahead and follow your inner voice, Live the life as its meant to be, You will find the world a better place to live in.
अर्ज है…
जिंदगी में बस यही ख्वाहिश है कि दोस्तों की कमी न रहे, ख़ुदा से बस यही गुज़ारिश है कि दोस्ती निभाना सके, चलते हैं हम इसी उम्मीद की तलाश में, दुनियादारी की ज़ंजीरेम तोड़के।
അപ്പനാണ് താരം
തിരക്ക് പിടിച്ച ഒരു സായംസന്ധ്യ . മീറ്റിംഗ്സിൽ നിന്നു ഒരു ചെറിയ ബ്രേക്ക് എടുത്തു ഞാൻ സ്വീകരണമുറിയിൽ ഇരിക്കുന്നു. നല്ലപാതി മുകളിൽ ചൂട് പിടിച്ച ഡിസ്കഷനിൽ ആണെന്ന് ശബ്ദത്തിന്റെ ആരോഹണ അവരോഹണങ്ങളിൽ നിന്ന് മനസിലാക്കാം. ഇടയ്ക്കു ഒരു നിശബ്ദത, ഫോൺകാൾ അറ്റൻഡ് ചെയ്യുന്നത് പോലെ ; പിന്നെ എന്തോ അത്യാവശ്യം ഉള്ളത് പോലെ താഴേയ്ക്ക് ഇറങ്ങി വന്നു വാതിൽ തുറന്ന് ഒരു പോക്ക്. “അജി, നിങ്ങൾ എവിടെ ആണ് ” എന്ന് ചോദിക്കുന്നതും ആരോ ഗേറ്റ് തുറന്ന്…
എന്നും എപ്പോഴും…
സുഹൃത്തുക്കളുടെ എണ്ണത്തിന്റെ കാര്യത്തിൽ ഞാൻ അതിസമ്പന്നയല്ല. പക്ഷേ ഉള്ളവരൊക്കെ തന്നെയും എനിക്ക് വളരെ പ്രിയപ്പെട്ടവർ, ഏതാപത്തിലും കൂടെ നിൽക്കുമെന്ന് ഉറപ്പുള്ളവർ. അതിൽ ഒരു കൂട്ടുകാരി ഉണ്ട്, ബുദ്ധി (എന്റെ) ഉറച്ച നാൾ മുതലെ എന്നെ കൂടെ കൂട്ടിയവൾ. വിരുദ്ധ ധ്രുവങ്ങൾ പരസ്പരം ആകർഷിക്കും എന്നത് സ്കൂളിൽ പഠിപ്പി ക്കുന്നതിനു മുൻപേ ഞങ്ങൾ മനസിലാക്കിയിരുന്നു. പരിചിതരുടെയും അപരിചിതരുടെയും മുൻപിൽ ഒരുപോലെ മിണ്ടാട്ടം മുട്ടിയിരുന്ന എനിക്ക് എല്ലാവരോടും ഒരേപോലെ ഇടപഴകാൻ കഴിവുള്ള അവളോട് പരിചയപ്പെട്ട ആദ്യകാലങ്ങളിൽ മുഴുത്ത അസൂയ ആയിരുന്നു.…
ഒരു ഓണം അപാരത
നാനാജാതി മതസ്ഥരും വിവിധ ദേശക്കാരും തിങ്ങി നിറഞ്ഞു താമസിക്കുന്ന ഞങ്ങളുടെ ലേയൗട്ടിലെ ഓണാഘോഷം ഗംഭീരമായി കഴിഞ്ഞു. മഹാബലിയുടെ ഐതിഹ്യം ഏറെക്കുറെ എല്ലാ മലയാളികൾക്കും അറിയാമെങ്കിലും, കഥയുടെ പിന്നാമ്പുറകഥകൾ അറിയാവുന്നവർ ചുരുക്കം ആയിരിക്കും. ഒരുപക്ഷേ ന്യൂജൻ ഭാഷയിൽ മഹാബലി ബാഹുബലിയുടെ അമ്മാവൻ ആയി എന്നും വരും. അങ്ങനെ ഇരിക്കെ ഒരുദിവസം സായാഹ്നസവാരിക്ക് ഇറങ്ങിയ അമ്മ ഒരു നോർത്ത് ഇന്ത്യൻ സുഹൃത്തിനെ വഴിയിൽ കണ്ടുമുട്ടുകയും വിശേഷങ്ങൾ പറഞ്ഞ കൂട്ടത്തിൽ അതിഗംഭീരമായി നടന്ന ഓണഘോഷത്തെ കുറച്ചു പറയുകയും എന്താണ് വരാഞ്ഞത് എന്ന്ചോദിക്കുകയും…
കരിയിലക്കിളികൾ
ഗ്രൂപ്പിസം ആണ് ഇവരുടെ പ്രധാന ഐഡന്റിറ്റി എങ്കിലും കൂടുതൽ അറിയപ്പെടുന്നത് ശബ്ദ കോലാഹലത്തിന്റെ വക്താക്കൾ ആയി ആണ്. എന്റെ വീട്ടിലും രണ്ടു കരിയിലക്കിളികൾ ചേക്കേറിയിട്ടുണ്ട്. പ്രഭാതം മുതൽ പ്രദോഷം വരെ ഒരേ ബഹളം. അതിപ്പോൾ മുറ്റത്തു കൂടി പോയ പൂച്ച ആണോ, അപ്പുറത്തെ പ്ലാവിലെ ചക്ക ആണോ അതോ ഉച്ചക്കത്തെ കറിയിലെ തേങ്ങ ആണോ കാരണം എന്ന് വേർതിരിച്ചു അറിയാൻ കഴിയാത്ത അവസ്ഥ. കോലാഹലമേടിന്റെയും പ്രീ പ്രൈമറി സ്കൂളിന്റെയും സമ്മിശ്ര സമ്മേളനം. സൈലന്റ് വാലിയുടെ കാവൽ മാലാഖകൾ…
പെയ്തൊഴിഞ്ഞ മഴകൾ
മഴക്കാറുകൾ പെയ്തൊഴിഞ്ഞു ; മാനം തെളിഞ്ഞെങ്കിലും മനസ്സിലെ ചാറ്റൽ മഴകൾ ബാക്കി. ഇനി വരുന്നത് വസന്തമോ അതോ ശിശിരമോ എന്ന് അറിയില്ലെങ്കിലും ഒന്ന് ഉറപ്പ്. കാലം മായ്ക്കാത്ത മുറിവുകളോ വിളക്കി ചേർക്കാൻ പറ്റാത്ത കണ്ണികളോ ഇല്ല. വേണ്ടത് ഒരൽപ്പം കരുതൽ, ഒരൽപ്പം സഹാനുഭൂതി പിന്നെ ഞാൻ അല്ല നമ്മളാണ് സത്യം എന്ന തിരിച്ചറിവും.
പുനർജന്മങ്ങൾ
നമ്മൾ ഓരോരുത്തരും പുനർജന്മങ്ങൾ ആണെങ്കിൽ എന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ? ജീവിച്ചു കൊതി തീരാതെ വീണ്ടും വീണ്ടും ജനിക്കുന്നവർ, ജന്മജന്മാന്തരങ്ങളായി മോക്ഷം തേടി അലയുന്നവർ. എത്ര സർഗ്ഗാത്മകമായ സങ്കൽപം ! ഭാരതീയർക്കു പുനർജന്മത്തിനോട് ഒരു ‘മുജന്മബന്ധം’ ഉള്ളതുകൊണ്ട് ഇടക്കിടെ കഥകളായും കവിതകളായും സിനിമകളായും അത് നമ്മളെ തേടിവരാറുണ്ട്. അങ്ങനെ പണ്ടേ മനസ്സിൽ കൂട് കെട്ടിയത് ആണെങ്കിലും ഈയിടെ ഒരു കഥയിലൂടെ ആണ് വീണ്ടും പുനർജ്ജന്മം എന്ന വാക്ക് എന്റെ മനസ്സിൽ ചേക്കേറിയത്. മുജന്മത്തിൽ ഞാൻ ആര് ആയിരുന്നു എന്ന്…
ഭൂമിയുടെ അവകാശികൾ
വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രസിദ്ധമായ ഒരു കൃതി. തികച്ചും സാധാരണമായ ജീവിതസന്ദർഭങ്ങളിലൂടെ സഹവർത്തിത്വത്തിന്റെ ആവശ്യകത വിളിച്ചോതുന്ന കഥ. അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ; ഭീമമായ വിലയ്ക്ക് വാങ്ങിയ, ഭൂമിയുടെ ച്ചിരിപ്പിടിയോളം വരുന്ന രണ്ടേക്കർ തെങ്ങുംപറമ്പിന് ഈ സൗരയൂഥത്തിലോ , അണ്ഡകടാഹത്തിലോ, പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളിലോ മറ്റാർക്കും അവകാശങ്ങൾ ഇല്ല എന്ന് കരുതിയിരിക്കുമ്പോഴാണ് തീറാധാരങ്ങളെയും മുള്ളുവേലികളെയും ഗവണ്മെന്റ്നിനേയും മാനിക്കാത്ത ഒരു കൂട്ടർ അതിപുരാതനീയമായ അവകാശവാദവും ആയി പ്രത്യക്ഷപ്പെടുന്നത്. ആ അപ്രതീക്ഷിത അധിനിവേശത്തിൽ പക്ഷികളുണ്ട്, ജന്തുക്കൾ ഉണ്ട് ; പിന്നെ…
Something went wrong. Please refresh the page and/or try again.
Follow My Blog
Get new content delivered directly to your inbox.