ദുരിതപർവ്വങ്ങൾ

നേരിട്ടും അല്ലാതെയും പരിചയം ഉള്ള ചില സ്ത്രീകൾ ഉണ്ട്. പേരുകൾ സാങ്കല്പികം ആണെങ്കിലും ജീവിതം തെല്ലും സാങ്കല്പികം അല്ലാത്തവർ. പൊള്ളുന്ന അനുഭവങ്ങളുടെ ആകെത്തുകയാണ് അവർക്ക് ജീവിതം. അതിലൊരാൾ ആണ് ഷീല ; രണ്ടു കുട്ടികളുടെ അമ്മ, വിവാഹമോചിത, അർബുദത്തോട് വിശ്രമം ഇല്ലാതെ പടപൊരുതുന്നവൾ. ജീവിതം അതിന്റെതായ താളത്തിൽ അല്പം അല്ലലും അലട്ടലും ആയി അങ്ങനെ മുന്നേറികൊണ്ടിരുന്നപ്പോളാണ് ആദ്യപ്രഹരം ഭർത്താവിന്റെ വഞ്ചനയുടെ രൂപത്തിൽ പതിക്കുന്നത്. മുന്നോട്ട് ഉള്ള വഴിയിൽ, ചോദ്യചിഹ്നങ്ങൾ പലത് ഉണ്ടായിരുന്നു എങ്കിലും ആത്മാഭിമാനം അടിയറവ് വെയ്ക്കാതെContinue reading “ദുരിതപർവ്വങ്ങൾ”

പ്രണയദിനപിറ്റേന്ന്

മറവി ഒരു അനുഗ്രഹം ആണ്, ഓർമ്മകൾ ക്ഷണിക്കപ്പെടാത്ത അതിഥികളും . മണിച്ചിത്രത്താഴിട്ടു പൂട്ടിയിട്ടിട്ടും ; ചതിക്കപ്പെട്ടവളുടെ വിലാപം ഓർമ്മകളായി അവളെ പിന്തുടർന്ന് കൊണ്ടേയിരിക്കുന്നു . എത്രതന്നെ മൂടിപൊതിഞ്ഞു വെച്ചാലും പ്രണയത്തിന്റെ മുറിപ്പാടുകൾ നോവിച്ചു കൊണ്ടേയിരിക്കും എന്ന് ഓർമ്മപ്പെടുത്തിയ മറ്റൊരു പ്രണയദിനം കൂടി കടന്നുപോയി ! ആരെങ്കിലും കാണും’ എന്ന കമന്റ്‌ ഹൃദയം തുളച്ചു എത്ര പെട്ടെന്ന് ആണ് അപ്പോൾ ഞാൻ നിനക്ക് ആരാണ് എന്ന ചിന്തയിലേയ്ക്കും , പ്രണയം തനിക്ക് മരീചിക മാത്രം ആയിരുന്നു എന്നും ,Continue reading “പ്രണയദിനപിറ്റേന്ന്”

നഷ്ട പ്രണയം

പ്രണയം ഒരു മരീചിക… അറിയുന്നു ഞാൻ എങ്കിലും,അതിൻ വീഥിയിൽ മായക്കാഴ്ചകൾ തേടുന്നു. പ്രണയം ഒരു പ്രഹേളിക… അറിയുന്നു ഞാൻ എങ്കിലും,അതിൻ പൊരുൾ തേടി ഏകയായി അലയുന്നു. പ്രണയം ഒരു തീനോവ്… അറിയുന്നു ഞാൻ എങ്കിലും,അതിൻ ജ്വാലകളിൽ മെഴുകുപോൽ ഉരുകുന്നു. പ്രണയം ഒരു വഞ്ചന… അറിയുന്നു ഞാൻ എങ്കിലും,നിനവുകളിൽ നിശബ്ദയായി കേഴുന്നു.

ഒരു കൊറോണ ഓണക്കാലം

“വാളയാർ എത്താറായി, എല്ലാവരും mask ഇട്ട് ready ആയിക്കൊള്ളൂ “, ബ്രേക്കിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ഞാനും ready ആയി. അതിരാവിലെ ബാംഗ്ലൂരിൽ നിന്നും start ചെയ്തത് കൊണ്ട് സമയം രാവിലെ പത്ത് കഴിഞ്ഞതേ ഉള്ളൂ. ഭാഗ്യം, ചെക്ക്പോസ്റ്റിൽ വണ്ടികളുടെ നീണ്ട നിര കാണുന്നില്ല. വഴിയോരത്ത് നിന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ കൈ കാണിച്ചു വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. Sir, ഇത് ചോദിക്കാൻ എന്തെ ഇത്ര താമസിച്ചതെന്ന മുഖഭാവത്തിൽ ഞാൻ ഭവ്യതയോടെ കാർ ഒതുക്കിയതും ഒരുContinue reading “ഒരു കൊറോണ ഓണക്കാലം”

മാറുന്ന കാഴ്ചപ്പാടുകൾ

ഇത് എഴുതാൻ പ്രേരിപ്പിച്ചത് ഈ അടുത്ത് Amazon prime -ഇൽ കണ്ട ഒരു മലയാളം മൂവി ആണ്. നായികയുടെ screen presence അല്ലാതെ പ്രതേയ്കിച്ചു മറ്റൊന്നും അവകാശപ്പെടാനില്ലാത്ത ഒരു മൂവി. അതിലെ ചില climax രംഗങ്ങൾ ആണ് ഇത് എഴുതാൻ കാരണം ആയത്. നായകനും നായികയും വില്ലനും പിന്നെ ‘വിധിയും’ കഥാപാത്രങ്ങളായ നമ്മളുടെ ഒരു സാധാരണ സിനിമയിൽ താലികെട്ട് ഒരു പ്രധാന വഴിത്തിരിവ് ആണല്ലോ. വില്ലൻ തട്ടിക്കൊണ്ടു പോയാലും ഇനി അതല്ല അവിചാരിതമായ കാരണങ്ങളാൽ മറ്റൊരാളെ കല്യാണംContinue reading “മാറുന്ന കാഴ്ചപ്പാടുകൾ”

കല്ലിൽ രചിച്ച കവിതകൾ

ഏതോ മനോഹരമായ കലാസൃഷ്ടിയെ കുറിച്ചാണെന്ന് കരുതിയെങ്കിൽ തെറ്റി. എന്റെ ഒരു കൈയബദ്ധം കണ്ടപ്പോൾ മനസ്സിൽ തോന്നിയ ശീർഷകമാണിത്. കുറച്ചു നാളുകൾക്കു മുൻപാണ്, അമ്മ നാട്ടിൽ ആയതുകൊണ്ടും കോറോണയെ പേടിച്ചു കുക്കിനെ വീട്ടിൽ കയറ്റാത്തതുകൊണ്ടും പാചകകാര്യങ്ങളിൽ ഞാൻ മുഴുവനായി ഇടപെട്ടു തുടങ്ങിയ കാലം. പണ്ട് സഹായിയുടെ റോൾ ആയിരുന്നെങ്കിൽ ഇപ്പോൾ മുഖ്യകാർമ്മികത്വം. ബ്രേക്ക്ഫാസ്റ്റും ഉച്ചയൂണും വല്യ പരിക്കുകൾ ഒന്നും കൂടാതെ മുന്നോട്ടു പോയപ്പോൾ കീറാമുട്ടി ആയത് അത്താഴം ആണ്, അതിനു കാരണമോ ‘ചപ്പാത്തി’ എന്ന വില്ലനും. രുചികരമായ ഭക്ഷണംContinue reading “കല്ലിൽ രചിച്ച കവിതകൾ”

അസ്ഥികൾ പൂക്കുമ്പോൾ

ഇത് പ്രണയത്തിന്റെ വസന്തകാലം. പ്രണയത്തിൽ തെന്നി വീഴാനും, പ്രണയത്തിൽ നിന്ന് പുറത്തു കടക്കാനും പ്രകാശ വേഗതയോടു മത്സരിക്കുന്ന കാലം. “നിന്നിലുപരിയായില്ലതൊന്നും മണ്ണിലെനിക്കെന്റെ ജീവിതത്തിൽ” എന്ന് പാടിയ കവി ഈ ഭൂമിയിലേ ജീവിച്ചിരുന്നില്ല എന്ന് തോന്നിപോകുന്ന കാലം. ആസിഡുകളിലൂടെയും, കഷായങ്ങളിലൂടേയും ‘അസ്ഥിക്കു പിടിച്ച പ്രണയം’ ആഘോഷമാക്കുന്ന യുവത്വത്തിന്റെ കാലം. പ്രണയ തീക്ഷ്ണതയിൽ അസ്ഥികൾ പൂത്തു കനൽപ്പൂക്കൾ വിരിയുകയും, നീർമാതളങ്ങൾ പൊഴിയുകയും ചെയ്യുന്നു.

ഒരേ തൂവൽ പക്ഷികൾ

നല്ല സൗഹൃദങ്ങൾ വേനലിലെ മഴപോലെയും, ശിശിരത്തിലെ പോക്കുവെയിൽ പോലെയും ആണ്. ഋതുഭേദമെന്യേ കൈകോർത്തു പിടിച്ചു കൂടെ നടക്കുന്നവർ. കൈവിട്ടു പോയിട്ട് വർഷങ്ങൾ ആയെങ്കിലും ഒരു വിളിക്കപ്പുറം കാത്തിരിക്കുന്നവർ. അതിരുവിട്ട ജീവിതത്തിന്റെ അതിർവരമ്പുകൾ കാട്ടിത്തരുന്നവർ. ഇനി എങ്ങോട്ട് ‘ എന്ന് പകച്ചു നിൽക്കുമ്പോൾ ‘മുന്നോട്ട്’ എന്ന് ചൂണ്ടികാണിക്കുന്നവർ. ഇനി ഒരു ജീവിതം ഇല്ല എന്ന് തീരുമാനിക്കുമ്പോൾ, ഇനിയാണ് ജീവിതം ഞാൻ ഉണ്ട് കൂടെ എന്ന് പറയുന്നവർ. ചിലപ്പോൾ ആലോചിക്കാറുണ്ട് ദൈവങ്ങൾക്കും കാണുമോ ആത്മ സുഹൃത്തുക്കൾ എന്ന് ;വഴികാട്ടികൾക്ക് വെളിച്ചമാകുന്നവർ!

രംഗബോധം ഇല്ലാത്ത കോമാളി

ആവർത്തന വിരസത കൊണ്ടു ക്ളീഷേ ആയ ഒരു പദ പ്രയോഗം. പ്രിയപ്പെട്ടവരുടെ മരണത്തെ കുറിച്ചു പറയുമ്പോൾ പലപ്പോഴും അതിലും മികച്ചതൊന്നു കിട്ടാനില്ല താനും. കാഴ്ചക്കാരിൽ ചിരി പടർത്തുന്നതിനു പകരം മരവിപ്പ് പടർത്തുന്നവൻ , ആസ്വാദനപാരമ്യത്തിൽ വിഭ്രാന്തിയുടെ വക്കിലെത്തിക്കുന്നവൻ. നീയെങ്ങനെ ഒരു മികച്ച കോമാളി ആകും ? ജീവിതത്തിന്റെ നശ്വരതയെ ഓർമിപ്പിച്ച, കാഴ്ചപ്പാടുകൾ മാറ്റിമറിച്ച, നൊമ്പരങ്ങൾ അവശേഷിപ്പിച്ച, മുൻഗണനകൾ പുതുക്കാൻ ഓർമിപ്പിച്ച, സൃഷ്ടാവിനോടുപോലും കലഹിക്കാൻ തോന്നിപ്പിച്ച എത്രയോ മരണങ്ങൾ ! പലപ്പോഴും തോന്നിയിട്ടുണ്ട് ; മരണം ഇല്ലാതെ ആക്കുന്നത്Continue reading “രംഗബോധം ഇല്ലാത്ത കോമാളി”

ഏറുമാടങ്ങൾ

ഏറുമാടങ്ങൾ പലതരം ഉണ്ട്; തന്നിലേയ്ക്ക് മാത്രം ചുരുങ്ങി പോകുന്നവരുടെ, തന്നിഷ്ടത്തിന്റെ ഏറുമാടങ്ങൾ. അഹന്തകളുടെ,ആത്മപ്രശംസകളുടെ, അസഹിഷ്ണുതകളുടെ,അസൂയകളുടെ ഏറുമാടങ്ങൾ. ദോഷൈകദൃക്കുകളുടെ,ദുരയുടെ, ഒളിഞ്ഞുനോട്ടങ്ങളുടെയും, ഒറ്റുകാരുടെയും ഏറുമാടങ്ങൾ. എന്നാൽ ചുരുക്കം ചിലതുണ്ട് ; ആർക്കു വേണമെങ്കിലും, എപ്പോൾ വേണമെങ്കിലും കയറിച്ചെല്ലാവുന്ന കരുതലിന്റെയും, സമർപ്പണത്തിന്റെയും, ഏറുമാടങ്ങൾ. അതിരുകൾ ഇല്ലാത്ത ദൂരകാഴ്ചകളുടെയും, സത്യാന്വേഷണങ്ങളുടെയും ഏറുമാടങ്ങൾ.