മുൻവിധികൾ

മുൻവിധികൾ ഇല്ലാത്തവർ ഉണ്ടാകുമോ ? മനുഷ്യർ പൊതുവേ മറ്റുള്ളവരുടെ സ്വഭാവരീതികളെയും കാഴ്ചപ്പാടുകളെയും കുറിച്ച് ; ഇതൊന്നും ഇല്ലെങ്കിൽ സ്വന്തം കഴിവുകളെയും കഴിവുകേടുകളെയും കുറിച്ച് മുൻവിധികൾ വെച്ചു പുലർത്തുന്നവരാണ്. ഡിഗ്രിയ്ക്കു പഠിക്കുമ്പോളാണ് ; ജയ്ൻ ഓസ്റ്റിന്റെ ‘Pride and Prejudice’ മനസ്സിൽ കൊണ്ടു നടന്ന കാലം. Prejudiced എന്ന വാക്കിന്റെ അർത്ഥം അന്വേഷിച്ചു പോയ ഞാൻ കണ്ടെത്തിയത് എന്റേതായ മുൻവിധികളെയും അത് എന്റെ കാഴ്ചപ്പാടുകളിൽ വരുത്തിയ ചില മാറ്റങ്ങളും ആണ്. പലപ്പോഴും നിരുപദ്രവം എന്ന് തോന്നുന്ന ചില മുൻവിധികൾContinue reading “മുൻവിധികൾ”

ധർമപത്നികൾ

വിവാഹം കഴിഞ്ഞ് വർഷങ്ങൾക്കു ഇപ്പുറം പങ്കാളിക്ക് ഞാൻ ആരായിരുന്നു എന്ന് ചിന്തിക്കേണ്ടിവരുക , എന്തൊരു നിസ്സഹായമായ അവസ്ഥ ആണത്. ഭർത്താവെന്ന അച്ചുതണ്ടിനു ചുറ്റും സദാ ഭ്രമണം ചെയ്തുകൊണ്ടിരുന്നവൾ , കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭർത്താവിന്റെ ഉദ്യോഗത്തിനും ഒരുപടി താഴെ മാത്രം സ്വന്തം ഇഷ്ട-അനിഷ്ടങ്ങൾക്ക് ഇടം കൊടുത്തിരുന്നവൾ , കുട്ടികൾ പറക്കമുറ്റിയിട്ടുവേണം തനിക്കും ഭർത്താവിനും ഒരുമിച്ചു യാത്ര ചെയ്യാൻ എന്ന് കരുതിയിരുന്നവൾ , സുഹൃത്ത്‌കളോടൊപ്പം ഉള്ള സായാഹ്നങ്ങൾ ഭർത്താവിന്റെ ചൂടുചായക്ക് വേണ്ടി മാറ്റിവെച്ചിരുന്നവൾ, അനുവാദം ചോദിക്കലുകൾ ദിനചര്യ ആക്കിയിരുന്നവൾ .Continue reading “ധർമപത്നികൾ”

സ്വാർത്ഥൻ

തന്നിലേയ്ക്കു മാത്രം ഉറ്റുനോക്കുന്നവൻ, തൻ പോരായ്മകൾ അറിയാത്തവൻ . നേരിന്റെ വഴികൾ മറക്കുന്നവൻ, നേർപാതി തൻ നെടുവീർപ്പുകൾ അറിയാത്തവൻ . ജീവിതവീഥിയിൽ തനിച്ചാക്കുന്നവൻ, ജീവനെ തന്നെയും ഉന്മൂലനം ചെയ്യുന്നവൻ . പുതുകാമനകൾ തേടിപോകുന്നവൻ, പഴയതിൻ പുണ്യം ത്യജിക്കുന്നവൻ . ശരികൾ സ്വയം നിർവചിക്കുന്നവൻ, ശരിയോളം പോന്ന തെറ്റുകൾ കാണാത്തവൻ . നിഷ്കളങ്കതകളെ പോലും കരുവാക്കുന്നവൻ , നിഷ്കരുണം ബന്ധങ്ങളെ അറുത്തുമാറ്റുന്നവൻ . ഹേ മനുഷ്യാ നീ ആണ് സ്വാർത്ഥൻ !

Emotional ‘De’attachment

പലപ്പോഴായി , പല കാലങ്ങളായി കേട്ടു വരുന്നത് ! എന്റെ പ്രിയപ്പെട്ട സുഹൃത്ത് കഴിഞ്ഞ ദിവസവും പറഞ്ഞു ജീവിതത്തിൽ emotional detachment കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെ പറ്റി. എളുപ്പം സാധിക്കുന്ന ഒന്നല്ലത്, എല്ലാ ബന്ധങ്ങളിലും ഒരുപക്ഷേ സാധ്യം ആയെന്നും വരില്ല. പ്രിയപ്പെട്ട എല്ലാവരെയും നെഞ്ചോടു അടുക്കിപ്പിടിച്ചു നിർത്തുമ്പോൾ , അവരുടെ ഇഷ്ടനിഷ്ടങ്ങൾ തന്റേത് കൂടി ആണെന്ന് പറയുമ്പോൾ എന്നെങ്കിലും ഒരിക്കൽ അത് നഷ്ടമാകുന്ന അല്ലെങ്കിൽ നിഷേധിക്കപ്പെടുന്ന അവസ്ഥ ആലോചിട്ടുണ്ടോ ? അത് പ്രകൃതി തീരുമാനമോ മനുഷ്യനിർമിതിയോ ആകാം .Continue reading “Emotional ‘De’attachment”

ഊർമിള

വർഷങ്ങൾക്കു മുൻപാണ്, ഹൈ സ്കൂളിൽ പഠിക്കുന്ന സമയം. മലയാളം non-detailed ആയി രാമായണത്തിലെ ഒരു ഏട് പഠിക്കാൻ ഉണ്ടായിരുന്നു . ഊർമിള ആയിരുന്നു കേന്ദ്രകഥാപാത്രം . അക്ഷരങ്ങൾ കൂട്ടിവായിക്കുന്ന പ്രായത്തിലെ കഥകൾ കൂട്ടുകാർ ആയിരുന്നതുകൊണ്ട് രാമായണകഥകളും കഥാപാത്രങ്ങളും അതിനു മുൻപേ പരിചിതർ ആയിരുന്നു. അതിലൊക്കെ തന്നെയും രണ്ടോ മൂന്നോ വരികളിലൂടെ ഒതുക്കി മാറ്റിവെയ്ക്കപ്പെട്ട കഥാപാത്രം . ഊർമിള എന്ന സ്ത്രീയെ അറിഞ്ഞത്, അവളുടെ നൊമ്പരങ്ങളെ, ശ്വാസം മുട്ടിക്കുന്ന അവളുടെ ഏകാന്തതയെ, അവൾക്ക് നേരിടേണ്ടിവന്ന അനീതിയെ എനിക്ക് മനസിലാക്കിത്തന്നത്Continue reading “ഊർമിള”