നല്ല സൗഹൃദങ്ങൾ വേനലിലെ മഴപോലെയും, ശിശിരത്തിലെ പോക്കുവെയിൽ പോലെയും ആണ്. ഋതുഭേദമെന്യേ കൈകോർത്തു പിടിച്ചു കൂടെ നടക്കുന്നവർ. കൈവിട്ടു പോയിട്ട് വർഷങ്ങൾ ആയെങ്കിലും ഒരു വിളിക്കപ്പുറം കാത്തിരിക്കുന്നവർ. അതിരുവിട്ട ജീവിതത്തിന്റെ അതിർവരമ്പുകൾ കാട്ടിത്തരുന്നവർ. ഇനി എങ്ങോട്ട് ‘ എന്ന് പകച്ചു നിൽക്കുമ്പോൾ ‘മുന്നോട്ട്’ എന്ന് ചൂണ്ടികാണിക്കുന്നവർ. ഇനി ഒരു ജീവിതം ഇല്ല എന്ന് തീരുമാനിക്കുമ്പോൾ, ഇനിയാണ് ജീവിതം ഞാൻ ഉണ്ട് കൂടെ എന്ന് പറയുന്നവർ. ചിലപ്പോൾ ആലോചിക്കാറുണ്ട് ദൈവങ്ങൾക്കും കാണുമോ ആത്മ സുഹൃത്തുക്കൾ എന്ന് ;വഴികാട്ടികൾക്ക് വെളിച്ചമാകുന്നവർ!